kanjav


കാഞ്ഞങ്ങാട്: സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഒപ്പമുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. കോഴിക്കോട് താമരശ്ശേരി രാരോത്ത് സ്വദേശി പി. മാനവ് (19) ആണ് അറസ്റ്റിലായത്.വെള്ളിയാഴ്ച പുലർച്ചെ ബേക്കൽ എസ്.ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ കോട്ടിക്കുളത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്. സ്‌കൂട്ടറിൽ നിന്നും രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്തു. പൊലീസിനെ കണ്ട് താമരശേരി സ്വദേശിയായ ഫസൽ സ്‌കൂട്ടറിന്റെ താക്കോലുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.മറ്റൊരു സംഭവത്തിൽ സിഗരറ്റിൽ കഞ്ചാവ് നിറച്ചുവലിക്കുകയായിരുന്ന ബേക്കലിലെ കെ. അബൂബക്കറെ (24) ഹൊസ്ദുർഗ് എസ്.ഐ കെ. വിനോദ്കുമാറും സംഘവും അറസ്റ്റുചെയ്തു. പട്രോളിംഗിനിടയിൽ ചിത്താരി എസ്.എച്ച് റോഡിനു സമീപത്തുനിന്നാണ് അബൂബക്കർ കുടുങ്ങിയത്.