വർക്കല:വർക്കല സബ് ആർ.ടി ഓഫീസ് മന്ത്റി എ.കെ.ശശീന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 84-ാത്തെ സബ് ആർ.ടി ഓഫീസാണിത്.എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം രണ്ട് ഘട്ടങ്ങളിലായി 13 പുതിയ ഓഫീസുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്റി പറഞ്ഞു. ഈ ഓഫീസുകൾ ജനങ്ങൾക്ക് മികച്ച സേവനം നൽകും. ഡിജിറ്റലൈസ് ചെയ്ത ഡ്രൈവിംഗ് ലൈസൻസും ഡ്രൈവർമാർക്ക് മികച്ച പരിശീലനവും നൽകും.കോവിഡ് ഭീഷണി നീണ്ടുപോവുകയാണെങ്കിൽ ഓഫീസുകളിൽ ഓൺലൈൻ സംവിധാനം ഏർപെടുത്തുമെന്നും മന്ത്റി പറഞ്ഞു.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.അടൂർ പ്രകാശ് എം.പി,നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്,കെൽ ചെയർമാൻ അഡ്വ.ബി.രവികുമാർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അടുക്കൂർ ഉണ്ണി (പളളിക്കൽ),വി.സുമംഗല (ഇലകമൺ), സുനിത എസ് ബാബു (ഇടവ),അഡ്വ. അസിംഹുസൈൻ (വെട്ടൂർ),നഗരസഭ കൗൺസിലർ ജയന്തി,ആർ.ടി.ഒ സാജൻ,ജോയിന്റ് ആർ.ടി.ഒ ദിലു എന്നിവർ സംസാരിച്ചു.