വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഹ്യൂമൻ റെെറ്റ്സ് പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ മുത്തിപ്പാറ തടത്തരികത്ത് വീട്ടിൽ സുമതിഅമ്മയ്ക്ക് ധനസഹായം നൽകി. വെഞ്ഞാറമൂട് ഹ്യൂമൻ റെെറ്റ്സ് പ്രൊട്ടക്ഷൻ ഫോറം കൺവീനർ ഡോ. തേമ്പാംമൂട് സഹദേവന് സുമതിഅമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീട് താമസ യോഗ്യമാക്കുന്നതിന് 5,000 രൂപ നൽകിയത്. ഫോറം കൺവീനർ സുമതിഅമ്മയുടെ വീട്ടിലെത്തി തുക കൈമാറി. ഫോറം പ്രവർത്തകരായ പുല്ലമ്പാറ ശ്രീകുമാർ, താര തുടങ്ങിയവർ പങ്കെടുത്തു. നിലവിലുള്ള വീട് കാലപ്പഴക്കം ചെന്നതോടെ വീട്ടിനുള്ളിൽ വിഷ പാമ്പുകളുടെയും ക്ഷുദ്ര ജിവികളുടെയും ശല്യം രൂക്ഷമായതോടെ തനിച്ചു തമസിച്ചിരുന്ന ഇവരുടെ ജീവിതം ദുരിതത്തിലായി. തുടർന്ന് ഹ്യൂമൻ റെെറ്റ്സ് പ്രൊട്ടക്ഷൻ ഫോറത്തെ സമീപിക്കുകയായിരുന്നു.