തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിസ്ഥാനത്തു നിൽക്കുന്ന സാഹചര്യത്തിൽ പിണറായിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സമരം കൂടുതൽ ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്നലെ യുവമോർച്ച കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സമാധാനപരമായി നടത്തിയ സമരങ്ങളെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. കോഴിക്കോട് സമരത്തിന് നേതൃത്വം നൽകിയ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉൾപ്പടെയുള്ള പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചു. പിണറായി രാജി വച്ച് ഓഫീസിന്റെ ഇടപെടൽ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.