തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ സിലബസിൽ നിന്ന് ദേശീയത, മതേതരത്വം, പൗരത്വം, ഫെഡറലിസം എന്നീ പാഠഭാഗങ്ങൾ ഒഴിവാക്കുന്നത് ഇന്ത്യയുടെ മതനിരപേക്ഷതയെയും ചരിത്രത്തെയും തകർക്കുമെന്നും ഈ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.