charamam

മലയിൻകീഴ്: കുടുംബ വഴക്കിനെത്തുടർന്ന് തീ കൊളുത്തി ആത്മഹത്യചെയ്ത അദ്ധ്യാപികയ്ക്ക് പിന്നാലെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലായിരുന്ന ഭർ

ത്താവും മരിച്ചു. വിളവൂർക്കൽ കർണികാരത്തിൽ റിട്ടയേർഡ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ സി.പി.മുരളീധരൻനായരാണ് (57) മരിച്ചത്.ഇക്കഴിഞ്ഞ 3 ന് രാത്രി 11 മണിയോടെയാണ് മുരളീധരൻനായരുടെ ഭാര്യ

ബിന്ദു (47) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുരളീധരൻനായർക്ക് പൊള്ളലേറ്റത്. സമീപവാസികൾ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും 4 ന് വൈകിട്ടോടെ ബന്ദു മരിച്ചു. 70 ശതമാനം പൊള്ളലേറ്റ മുരളീധരൻനായർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കേ വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്. മദ്യപാന ശിലമുള്ള മുരളീധരൻനായർ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നെന്ന് മലയിൻകീഴ് പൊലീസ് പറഞ്ഞു.ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപികയാണ് ബിന്ദു. ഏക മകളും ബിരുദ വിദ്യാർത്ഥിയുമായ അനാമിക സംഭവ സമയത്ത് ബന്ധു വീട്ടിലായിരുന്നു.