theif

കാസർകോട്: മിയാപ്പദവ് ബാളിയൂരിൽ ഗൾഫുകാരന്റെ വീട്ടിലും സമീപത്തെ പള്ളിയിലും കവർച്ച. ബാളിയൂരിലെ മുഹമ്മദ് ഷരീഫിന്റെ വീടിന്റെ വാതിൽ തകർത്ത് നാലു പവൻ സ്വർണവും 4,000 രൂപയും റാഡോ വാച്ചും ബാളിയൂർ ജുമാമസ്ജിദിന്റെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് 5,000 രൂപയുമാണ് കവർന്നത്.

ഷരീഫിന്റെ വീട്ടുകാർ നാലു ദിവസം മുമ്പ് വീടു പൂട്ടി പൈവളികെയിലെ ബന്ധുവീട്ടിൽ പോയിരുന്നു. ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽപ്പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി