pg-dental

തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ ദന്തൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ദന്തൽ കോഴ്‌സ് - 2020 പ്രവേശനത്തിനുള്ള നീറ്റ് എം.ഡി.എസ് പ്രവേശന പരീക്ഷയിലെ യോഗ്യതാ മാനദണ്ഡത്തിൽ ഇളവു വരുത്തിയ സാഹചര്യത്തിലാണ് അപേക്ഷകൾ ക്ഷണിച്ചത്. 15ന് വൈകിട്ട് മൂന്നിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും:www.cee.kerala.gov.in.