balan

തിരുവനന്തപുരം: കേരളം കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് നീങ്ങിയാൽ അതിന്റെ ഉത്തരവാദിത്തം യു.ഡി.എഫിനായിരിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ പ്രസ്താവനയിൽ പറഞ്ഞു. ഈസമയത്ത് ജനത്തെ തെറ്റിദ്ധരിപ്പിച്ച് തെരുവ് യുദ്ധത്തിന് യു.ഡി.എഫും ബി.ജെ.പിയും ഇറങ്ങുന്നത് രാജ്യദ്രോഹമാണ്. ജനം ഇത് തിരിച്ചറിയണം. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി തകർക്കാൻ അനുവദിക്കില്ല.

സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയനുസരിച്ച് സമഗ്രമായ അന്വേഷണം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എൻ.ഐ.എ അന്വേഷണത്തോട് കോൺഗ്രസ് യോജിക്കാത്തത് ദുരൂഹമാണ്. കേരളം ക്ഷണിക്കാത്തതു കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവാകാത്തതെന്നത് അർത്ഥശൂന്യമായ വാദമാണ്.
ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ പരാമർശിക്കപ്പെട്ട പ്രതികളെല്ലാം കോൺഗ്രസുമായും ബി.ജെ.പിയുമായും ബന്ധമുള്ളവരാണ്.