തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ യു.എ.ഇ. കോൺസുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാൻ അനുമതി തേടി യു.എ.ഇ. എംബസിക്ക് വിദേകാര്യമന്ത്റാലയം കത്ത് നൽകി.
കോൺസുൽ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അൽ ഷെയ്മിലിയുമായി കൂടിക്കാഴ്ചയ്ക്ക് ഉദ്യോഗസ്ഥർക്ക് അവസരം ഒരുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺസുലേറ്റിലേക്ക് വന്ന പാഴ്സലിനെ കുറിച്ച് ചോദിച്ചറിയാനാണ് കൂടിക്കാഴ്ചയെന്നും കത്തിലുണ്ട്.