wilso
വിൽ‌സൺ

നാഗർകോവിൽ: കളിയിക്കാവിള എസ്, എസ്.ഐ വിൽസൺ കൊലക്കേസിൽ 6 പേരെ പ്രതികളാക്കി എൻ.ഐ.എ ചെന്നൈ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കന്യാകുമാരി സ്വദേശി അബ്‌ദുൾ ഷമീം (30), തൗഫിക് (27),കടലൂർ സ്വദേശി കാജാ മൊയ്‌ദീൻ (53), ബാംഗ്ലൂർ സ്വദേശികളായ മെഹ്ബൂബ് ബാഷ (48), ഇജാസ് ബാഷ (46),കടലൂർ സ്വദേശി ജാഫർ അലി (26)എന്നിവരാണ് പ്രതികൾ.

ഐസിസിൽ അംഗമായ കാജാ മൊയ്‌ദീൻ അബ്‌ദുൾ ഷമീമിനെയും,തൗഫികിനെയും കൂട്ടി കഴിഞ്ഞ ഡിസംബറിൽ മഹാരാഷ്ട്രയിലെത്തിയാണ് മെഹബൂബ് ബാഷയിൽ നിന്ന് എസ്..എസ്.ഐയെ കൊല്ലാനുള്ള ആയുധങ്ങൾ കൈപ്പറ്റിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു മെഹബൂബ് ബാഷയുടെ കൂട്ടാളിയെ തമിഴ്‍നാട് പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന്, കാജാ മൊയ്‌ദീന്റെ നിിർദ്ദേശ പകാരം അബ്‌ദുൾ ഷമീമും,തൗഫിക്കും ജനുവരി 8 ന് രാത്രി കളിയിക്കാവിള മാർക്കറ്റ് റോഡിലുള്ള ചെക്‌പോസ്റ്റിലെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.എസ്.ഐ വിത്സനെ കുത്തിയും, വെടി വച്ചും കൊലപ്പെടുത്തി. തുടർന്ന്, കെ.എസ്.ആർ.ടിസി ബസ് സ്റ്റാന്റിലെത്തി കത്തി കളഞ്ഞു. പിന്നീട് എറണാകുളത്തെത്തി തോക്കും ഉപേക്ഷിച്ചു, ഉഡുപ്പിയിൽ വച്ചാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് സർക്കാരിന്റെ ആവശ്യപ്രകാരം എൻ.ഐ.എ ഫെബ്രുവരി ഒന്നിനാണ് കേസനേഷണം ആരംഭിച്ചത്.