ration

തിരുവനന്തപുരം: കൊവിഡ് വ്യാപനമുള്ള പ്രദേശങ്ങളിലെ റേഷൻ കടകളിലെ ഉടമയ്ക്കും ജീവനക്കാർക്കും അടിയന്തരമായി പി.പി.ഇ കിറ്റുകൾ വിതരണം ചെയ്യണമെന്ന് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി.മുഹമ്മദാലിയും ആവശ്യപ്പെട്ടു.

മാസ്‌ക്കും സാനിട്ടൈസറും മാത്രം മതിയാകില്ല. പ്രതികൂല സാഹചര്യത്തിൽ പ്രവർത്തിക്കുന്ന റേഷൻ വ്യാപാരികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.