cff

തിരുവനന്തപുരം :ജില്ലയിൽ ഇന്നലെ 129 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ പൂന്തുറ,പള്ളിത്തെരുവിൽ ആറുവയസുകാരനടക്കം 10 പേർക്കും പൂന്തുറ ഐ.ഡി.പി കോളനിയിൽ ഏഴുപേർക്കും പൂന്തുറ എ.ബ്ലോക്ക് കോളനിയിൽ രണ്ടുവയസുകാരനടക്കം മൂന്ന് പേർക്കും പൂന്തുറ ചെറിയമുട്ടത്ത് 22 പേർക്കും മാണിക്യവിളാകത്ത് ഏഴുവയസുകാരിയടക്കം 16 പേർക്കും ഉൾപ്പെടെ പൂന്തുറ മേഖലയിലാകെ 106 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

പാച്ചല്ലൂർ സ്വദേശികളായ രണ്ടുപേർ, മുട്ടട സ്വദേശിനി,അമ്പലത്തറ സ്വദേശിനിയായ നാലു വയസുകാരി,രണ്ടു പാളയം സ്വദേശികൾ, പെരുംകുളം സ്വദേശി,കണ്ടല സ്വദേശി, ആറ്റുകാൽ സ്വദേശി, തമിഴ്നാട് സ്വദേശി, പാറശാല സ്വദേശി,ഫോർട്ട് പദ്മനഗർ സ്വദേശി, പുല്ലുവിള സ്വദേശിയായ രണ്ടുവയസുകാരനും 75 കാരിയും, പൂവാർ സ്വദേശി, പൂവച്ചൽ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഒമാനിൽ നിന്നെത്തിയ രണ്ടു തമിഴ്നാട് സ്വദേശികൾ,യു.എ.ഇയിൽ നിന്നെത്തിയ കരമന സ്വദേശി, മലപ്പുറം കോട്ടയ്ക്കൽ സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ തൈക്കാട് സ്വദേശി,ഖത്തറിൽ നിന്നും തിരുവനന്തപുരത്തെത്തിയ ശംഖുംമുഖം കണ്ണാന്തുറ സ്വദേശി, യു.എ.ഇയിൽ നിന്നു തിരുവനന്തപുരത്തെത്തിയ കിളിമാനൂർ പുളിമാത്ത് സ്വദേശി എന്നിവർക്കാണ് വിദേശത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ ഇന്നലെ പുതുതായി 751 പേർ രോഗനിരീക്ഷണത്തിലായി.1,076 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 18,828 പേർ വീടുകളിലും 1,901പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 144 പേരെ പ്രവേശിപ്പിച്ചു. 45 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 472 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 625 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 493 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 1,901 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.