തിരുവനന്തപുരം: ഐ.സി.എസ്.ഇ, ഐ.എസ്.സി പരീക്ഷാ ഫലങ്ങളിൽ ജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം.

മുക്കോല സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂളിൽ സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 131 വിദ്യാർത്ഥികളിൽ 120 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 10 പേർക്ക് ഫസ്റ്റ് ക്ലാസുണ്ട്. 97.75 ശതമാനം മാർക്ക് നേടിയ സിദ്ധാർത്ഥ് സ്റ്റീഫൻ സ്‌കൂൾ തലത്തിൽ ഒന്നാം സ്ഥാനത്തെത്തി. അമൽഗോവിന്ദ്. എസ്, പ്രണവ് എ. നായർ, മൻസി മനോജ്, സാരംഗി ശ്യാം എന്നിവർ 97.25 ശതമാനം മാർക്കോടെ രണ്ടാംസ്ഥാനം നേടി. ബിഷ്‌ണു. ആർ 96.75 ശതമാനത്തോടെ മൂന്നാംസ്ഥാനം നേടി. കൊമേഴ്‌സ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 40 കുട്ടികളിൽ 27 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 94.5 ശതമാനം മാർക്ക് നേടിയ റോഷൻ കെ. ജോർജ്ജാണ് 94.5 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനം: ആദിത്യ സാരഥി (93.25 ശതമാനം). മൂന്നാംസ്ഥാനം: മാളവിക കൃഷ്ണൻ ജി (92). സെന്റ് തോമസസ് സ്‌കൂളിലെ ഐ.സി.എസ്.ഇ പത്താക്ളാസിൽ 206 പേർ പരീക്ഷയെഴുതിൽ 201 പേർ ഡിസ്റ്റിംഗ്ഷനും അഞ്ച് പേർ ഫസ്റ്റ് ക്ലാസും നേടി. ലക്ഷ്‌മി ജി.എസ് 98.8 ശതമാനത്തോടെ ഒന്നാം സ്ഥാനത്തെത്തി. 98.4 ശതമാനം നേടി ലേ റേച്ചൽ മാത്യു രണ്ടാം സ്ഥാനവും 98.2 ശതമാനം നേടി നന്ദന.ഡി മൂന്നാം സ്ഥാനവും നേടി. ശ്രീകാര്യം ഇടവക്കോട് ലേക്കോൾ ചെമ്പക സ്‌കൂൾ ഐ.എസ്.സി ഫലം വന്നപ്പോൾ 57 ഡിസ്റ്റിംഗ്ഷനും ഒമ്പത് ഫസ്റ്റ് ക്ലാസും മൂന്ന് സെക്കൻഡ് ക്ലാസും നേടി. ദിയ കെ. പ്രസാദ് ( സയൻസ് 98.5 ), അദ്വൈത് ബാലമുരളി (ഹ്യുമാനിറ്റിസ് 98.75), അവന്ദിക (കൊമേഴ്‌സ് 94) എന്നിവരാണ് ഓരോ വിഭാഗത്തിലും മുന്നിലെത്തിയത്.