കുന്നിക്കോട് : തലവൂർ, നടുത്തേരി, മീരഭവനിൽ വാസുദേവനുണ്ണിയെ ആസിഡ് ഒഴിച്ച് ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തലവൂർ നടുത്തേരി കോരനല്ലൂർ പുത്തൻ വീട്ടിൽ ചാക്കോയുടെ മകൻ വർഗീസാണ് (70) കുന്നിക്കോട് പൊലീസിന്റെ പിടിയിലായത്.വർഗീസിനെതിരെ വാസുദേവനുണ്ണി പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധത്താലാണ് ആസിഡാക്രമണം നടത്തിയത്. കുന്നിക്കോട് പൊലീസ് ഇൻസ്പെക്ടർ മുബാറക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.