arrest

തഴവ: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടിൽ കയറി അക്രമിച്ച കേസിലെ പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12. 30 നായിരുന്നു സംഭവം. കുലശേഖരപുരം കുഴുവേലി മുക്കിന് സമീപമുള്ള വീട്ടിൽ കയറി ഹോം നഴ്സിനേയും കൂട്ടുകാരിയേയും അക്രമിക്കുകയായിരുന്നു. മൊബൈൽ ഫോണുകൾ, ആഭരണങ്ങൾ എന്നിവയ്ക്ക് കേടുവരുത്തി. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പക്ടർ എസ്.മഞ്ജു ലാൽ, സബ് ഇൻസ്പക്ടർമാരായ ജയശങ്കർ, അലോഷ്യസ്, അലക്സാണ്ടർ , എ.എസ്.ഐ.ജയകുമാർ, സി.പി.ഒ മാരായ രാജീവ്, സാബു, രാജേഷ്, എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.