പരവൂർ: കുറുമണ്ടൽ കളരി ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ നിന്ന് രണ്ടുപവൻ സ്വർണാഭരണവും പതിനായിരം രൂപയും കവർന്നു. ശോഭാസദനത്തിൽ ജയശ്രീയുടെ വീട്ടിലാണ് ഇന്നലെ കവർച്ച നടന്നത്. ജയശ്രീ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത്. അതിനാൽ അടുത്തുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് രാത്രി കിടക്കാൻ പോകുന്നത്. രാവിലെ വീട്ടിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.
പരവൂർ പൊലീസ്, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.