കൊല്ലം: കൊവിഡ് 19നെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലിരിക്കാനുള്ള നിർദ്ദേശം അവഗണിച്ച് പുറത്തിറങ്ങി നടന്ന ചവറ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 22ന് ഖത്തറിൽ നിന്നെത്തിയ നീണ്ടകര ചെമ്പഴിക്കാട്ട് വീട്ടിൽ ജെറോമിന് (23) എതിരെയാണ് കേസെടുത്തത്. 14 ദിവസത്തെ സർക്കാർ കേന്ദ്രത്തിലെ നിരീക്ഷണം കഴിഞ്ഞതിനെ തുടർന്ന് ഇദ്ദേഹത്തെ ഏഴ് ദിവസത്തെ ഗൃഹ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അത് അവഗണിച്ച് പുറത്തിറങ്ങിയതിനാണ് കേസ് .