തിരുവനന്തപുരം: പൂന്തുറയിൽ ജൂനിയർ എസ്.ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് കൊട്ടാരക്കര സ്വദേശിയായ ജൂനിയർ എസ്.ഐയുടെ ഫലം വന്നത്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇയാൾ കുമരിച്ചന്തയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. സംശയത്തെ തുടർന്ന് 4ന് ജൂനിയർ എസ്.ഐയുടെ ശ്രവം പരിശോധനയ്ക്ക് എടുത്തിരുന്നെങ്കിലും ഇതിനുശേഷവും ഇയാൾ ഡ്യൂട്ടിയിൽ തുടർന്നു. രോഗം സ്ഥിരീകരിച്ച ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്റ്റേഷനിലെയും പൂന്തുറയിലെ താമസസ്ഥലത്തെയും 50ഓളം പേർ ഇയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. പൂന്തുറ സ്റ്റേഷനിലെ 10 പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ സ്റ്റേഷൻ എസ്.ഐ ആവശ്യപ്പെട്ടു.