വെഞ്ഞാറമൂട്:പാങ്ങോട് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന കണ്ണമ്പാറ വി.കെ.പൊയ്കറോഡിന്റെയും കല്ലറ ഗ്രാമപഞ്ചായത്തിലെ ഇലങ്കം കുഞ്ചിലക്കാട് റോഡിന്റെയും ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എനിർവഹിച്ചു.പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീത,കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ശിവദാസൻ,ജില്ലാ പഞ്ചായത്ത് അംഗം എസ്.എം.റാസി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പ്രഭാകരൻനായർ,എസ്.സുരേഷ്ബാബു,ഗ്രാമപഞ്ചായത്ത് അംഗം എസ്.ആർ.ഗിരിജ,കെ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.