തിരുവനന്തപുരം: ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിൽ ബഫർ സോണുകളിലുൾപ്പെട്ട മുട്ടത്തറ, വലിയതുറ, വള്ളക്കടവ് വാർഡുകളിൽ മാത്രം നിലവിലുള്ള നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം പ്രവർത്തനം. ചിലർ സാധാരണക്കാർക്കിടയിൽ വ്യാജപ്രചാരണം നടത്തി അവരെ തെരുവിലിറക്കുന്നത് അത്യന്തം ക്രൂരവും നിന്ദ്യവുമായ നടപടിയാണെന്ന് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
യോഗ തീരുമാനങ്ങൾ
---------------------------------------------------
സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയവയുടെ
ന്യായവില മൊബൈൽ യൂണിറ്റുകൾ എത്തും
മൊബൈൽ എ.ടി.എമ്മിന്റെ
സേവനവും ലഭ്യമാക്കും
നാടൻ വള്ളങ്ങൾ ഉപയോഗിച്ചുള്ള
മത്സ്യബന്ധനത്തിനും അനുമതി നൽകി.
( പ്രദേശത്തുള്ളവരുടെ ഉപയോഗത്തിനായുള്ള മത്സ്യബന്ധനമാണ് അനുവദിക്കുന്നത്.
മത്സ്യം ബാക്കിവരികയാണെങ്കിൽ മത്സ്യഫെഡ് അടക്കമുള്ള
സംവിധാനങ്ങളിലൂടെ അത് വിൽക്കുന്നതിനുള്ള സാഹചര്യമൊരുക്കും.
കന്യാകുമാരിയിൽ നിന്ന് ഇങ്ങോട്ടുള്ള മത്സ്യബന്ധനവും
കടൽയാത്രയും കർശനമായും തടയും
കെപ്‌കോയുടെ സേവനം ഉപയോഗപ്പെടുത്തും
ആരോഗ്യ സേവനങ്ങൾ 24 മണിക്കൂറും
ലഭിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തും
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ
രണ്ട് മൊബൈൽ യൂണിറ്റുകൾ സജ്ജമാക്കി