v
നെ​ടു​ങ്ങ​ണ്ട​ ​ശ്രീ​നാ​രാ​യ​ണ​ ​വി​ലാ​സം​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളിലെ സൗഹൃദ കൂട്ടായ്മ സ്വരൂപിച്ച എഴുപതിനായിരം രൂപ കൈമാറുന്നു നുജൂമിന്റെ മകൾക്ക് കൈമാറുന്നു

കടയ്ക്കാവൂർ: അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് കൈത്താങ്ങുമായി പഴയ സഹപാഠികൾ. നെടുങ്ങണ്ട ശ്രീനാരായണ വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ 1989 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയവരാണ് തങ്ങളുടെ സഹപാഠിയുടെ മകൾക്ക് സഹായവുമായെത്തിയത്. വെന്നികോട് കല്ലുമലക്കുന്ന് പുത്തൻവീട്ടിൽ നുജൂമിന്റെ മകളുടെ വിവാഹത്തിനാണ് ഇവർ സമാഹരിച്ച എഴുപതിനായിരം രൂപയും സമ്മാനങ്ങളും വീട്ടിലെത്തി കൈമാറിയത്.

അഞ്ചുതെങ്ങ് ഒന്നാംപാലത്തിന് സമീപം മത്സ്യബന്ധനം നടത്തി കുടുംബം പുലർത്തിയിരുന്ന നുജൂം 9 വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഹസീന തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾക്ക് പോയാണ് പിന്നീട് കുടുംബം പുലർത്തിയിരുന്നത്. പഠനത്തിൽ മിടുക്കിയായ മൂത്തമകൾ നിജ ലാബ് ടെക്നീഷ്യൻ കോഴ്സ് വിജയിച്ചെങ്കിലും സ്ഥിര ജോലി ലഭിച്ചിരുന്നില്ല. 13നാണ് നിജയുടെ വിവാഹം. ഇതിനുള്ള ചെലലവിനാവശ്യമായ തുക കണ്ടെത്താൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് വിവാഹത്തിന് സഹായവുമായി നൂറ്രിപ്പത്തുപേരടങ്ങുന്ന കൂട്ടായ്മ എത്തിയത്.