ബാലരാമപുരം: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ നസ്രത്ത് ഹോം സ്കൂളിന് നൂറ് മേനി വിജയം.പരീക്ഷ എഴുതിയ 68 കുട്ടികളും മികച്ച വിജയം നേടി.19 കുട്ടികൾ 90 ശതമാനത്തിനും 25 കുട്ടികൾ 80 ശതമാനത്തിനും മുകളിൽ മാർക്ക് നേടി.ആര്യ എം.എസ് 96 ശതമാനത്തോടെ സ്കൂൾ ടോപ്പറായി.പ്ലസ് ടു പരീക്ഷ എഴുതിയ പതിനഞ്ച് കുട്ടികളും വിജയിച്ചു.രഞ്ചന ആർ 92 ശതമാനം മാർക്കോടെ ടോപ്പ് സ്കോററായി.