തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഗീതപ്രേമികളെ അണിനിരത്തി ഗാനപൗർണമി സംഗീത കൂട്ടായ്മ ഒരുക്കിയ കൊറോണ ബോധവത്കരണഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. 'അതിജീവിക്കും നാം' എന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുൻ റെയിൽവേ അതിർത്തി സേനാ ഓഫീസർ ജി.ആർ.സി നായരാണ്. പിന്നണിഗായകനായ എം. രാധാകൃഷ്ണന്റേതാണ് ആവിഷ്‌കാരം.
മെഡിക്കൽ കോളേജ് ഇ.എൻ.ടി പ്രൊഫസർ ഡോ. ജയപ്രഭ,ആയുർവേദകോളേജ് അസോ. പ്രൊഫസറും മ്യൂസിക് തെറാപ്പിസ്റ്റുമായ ഡോ.സജിതാ ഭദ്രൻ, മുൻ കസ്റ്റംസ് ഉദ്യോഗസ്ഥരായിരുന്ന ജെ.ദാസ്, സി.കെ. ബാലൻ,റിട്ട. ബാങ്ക് മാനേജർ വിനയൻ, ആർക്കിയോളജി വകുപ്പിലെ മുൻ പബ്ലിക്കേഷൻ എഡിറ്ററും ഗായികയുമായ സുഗന്ധവല്ലി, അഭിഭാഷക ദമ്പതിമാരായ സുധീർ, അനിത,പിന്നണി ഗായകൻ എം. രാധാകൃഷ്ണൻ,സുരേഷ്, രേണുകാ വിമൽ,ഐശ്വര്യ,പാർവതി നായർ,ജാസ്മിൻ അനിൽ, ശ്യാമള കുറുപ്പ് തുടങ്ങിയവർ ചേർന്നാണ് ഗാനം ആലപിച്ചത്. പശ്ചാത്തല സംഗീതം ഷൈജു വൈ. ദാസ്. ദൃശ്യാവിഷ്‌കാരം .എൻ.വി അജിത്.