vavod

കള്ളിക്കാട്:വാവോട് ഹൈസ്കൂളിൽ കേരള കൗമുദി ബോധപൗർണമി ക്ലബിന്റേയും സ്കൂൾ മാനേജ്മെന്റ്,അദ്ധ്യാപകർ,പൂർവ വിദ്യാർത്ഥികൾ,റിട്ട.അദ്ധ്യാപകർ എന്നിവരുടെ സഹകരണത്തോടെ കുട്ടികൾക്ക് ഓൺലൈൻ പഠത്തിനാവശ്യമായ ടെലിവിഷനുകൾ നൽകി.പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും സ്കൂൾ പി.ടി.എ പ്രസിഡന്റുമായ എസ്.ശ്യാംലാൽ കുട്ടികൾക്ക് ടി.വി വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് കെ.എസ്.പ്രമീളാദേവി,വാർഡ് മെമ്പർ കവിതാ വിൻസന്റ് എന്നിവർ സംസാരിച്ചു.