ദുൽഖറിന്റെ നായിക പറയുന്നു

rethu

ദുൽഖർ സൽമാൻ നായകനായ സൂപ്പർ ഹിറ്റ് തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ നായികയാണ് ഋതുവർമ്മ. ദുൽഖർ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ചാനൽ റേറ്റിംഗിൽ റെക്കാഡിട്ടത് കഴിഞ്ഞ ദിവസമാണ്. ഇതിനോടനുബന്ധിച്ച് ഋതുവർമ്മ അനുവദിച്ച ഒരഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള പരാമർശങ്ങൾ ശ്രദ്ധേയമായിരിക്കുകയാണ്.

തനിക്ക് കാസ്റ്റിംഗ് കൗച്ചോ ലൈംഗിക പീഡനമോ ഒന്നും കരിയറിന്റെ തുടക്കകാലത്ത് പോലും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് താരം പറയുന്നത്.ജൂനിയർ എൻ.ടി.ആർ നായകനായ ബാദ്‌ഷാ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അവതരിപ്പിച്ചുകൊണ്ടാണ് ഈ തെലുങ്ക് സുന്ദരി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഒട്ടുമിക്ക ഫിലിം മേക്കർമാരും തികച്ചും പ്രൊഫഷണലിസം പുലർത്തുന്നവരാണെന്നാണ് ഋതുവർമ്മ അഭിപ്രായപ്പെടുന്നത്.തെലുങ്കിൽ നാനിയോടൊപ്പം ടക്ക് ജഗദീഷ് ഷർവാനന്ദിനോടൊപ്പം പേരിടാത്ത ചിത്രം എന്നിവയിലാണ് ഋതുവർമ്മ ഇപ്പോഴഭിനയിക്കുന്നത്.