saradha

തിരുവനന്തപുരം: കൊവിഡിനെതിരെ സർക്കാരും കേരള ആയുർവേദ സംഘടനകളും സംയുക്തമായി സംസ്ഥാനത്തുടനീളം ഒരുക്കുന്ന ആയുർ ഷീൽഡ് ആയുർവേദ പ്രതിരോധ സെന്റർ വെള്ളായണി കാർഷിക കോളേജിന് സമീപം ശാരദ ആയുർവേദ ആശുപത്രിയിൽ എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടർ പ്രസന്ന കുമാരി അദ്ധ്യക്ഷത വഹിച്ചു. സീനിയർ കൺസൾട്ടന്റ് ഡോ.പ്രിയേന്തു സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ്‌രാജ് നന്ദിയും പറഞ്ഞു. ചടങ്ങിന്റെ ഭാഗമായി ആശുപത്രിക്ക് സമീപത്തെ നിർദ്ധന വിദ്യാർത്ഥിക്ക് എം.എൽ.എ ടിവി കൈമാറി. പൊതുജനങ്ങൾക്ക് പരിശോധന സൗജന്യമാണ്. വിഴിഞ്ഞം ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റ്‌ വിനോദ്‌ കുമാർ, ഡയറക്ടർ ബോർഡംഗം അരുൺ എന്നിവർ പങ്കെടുത്തു.