പൂവാർ:കൊവിഡ് 19 എന്ന മഹാമാരി സമൂഹ വ്യാപനത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ റേഷൻ കട ഉടമകൾക്കും,ജീവനക്കാർക്കും അടിയന്തരമായി പി.പി കിറ്റുകൾ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ,സെക്രട്ടറി മംഗലത്തുകോണം മോഹനൻ,ട്രഷറർ ഉച്ചക്കട ശശികുമാർ,ജില്ലാ പ്രസിഡന്റ് തലയൽ മധു,സംസ്ഥാന വൈസ് പ്രസിഡന്റ് തിരുപുറം ബാബു ചന്ദ്രനാഥ് തുടങ്ങിയവർ സർക്കാരിനോട് ആവശ്യപ്പെട്ടു.