കിളിമാനൂർ:സുഭിക്ഷ കേരളം പദ്ധതിയുമായി കസ്തൂർബ സർവീസ് സഹകരണ ബാങ്കും.ആരൂർ ഏലായിൽ ഒരേക്കർ തൊണ്ണൂറു സെന്റിൽ കൃഷി ഇറക്കിയാണ് കസ്തൂർബാ ബാങ്കും പങ്കാളിയായത്.കിളിമാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ദേവദാസ് വിത്ത് വിതച്ചു പദ്ധതി ഉദ്ഘാടനം ചെയ്‌തു .ബാങ്ക് പ്രസിഡന്റ് എസ് വിദ്യാനന്ദകുമാർ,ഗ്രാമപഞ്ചായത്ത് മെമ്പർ എസ്.ലിസി,ബാങ്ക്ബോർഡ് മെമ്പർമാരായ കെ.വിജയൻ,ആർ.രാജ ദാസ് ,എ.ആർ.അനീഷ് മുൻ പ്രസിഡന്റ് എൻ.പ്രകാശ്, എസ്.സു മാംഗി, ആർ.മോഹനചന്ദ്രൻ നായർ,സി.സുരേഷ് ബാങ്ക് സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. അഞ്ച് വർഷമായി തരിശുകിടന്ന നിലമാണ് ബാങ്ക് പാട്ടത്തിനെടുത്ത് കൃഷി ചെയ്തത്.