jail

കണ്ണൂർ: സെൻട്രൽ ജയിലിലെ തടവുകാർ തമ്മിൽ ഏറ്റുമുട്ടിയത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെ കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ തടവുകാരനെതിരെ ടൗൺ പൊലീസ് കേസെടുത്തു. ജയിൽ ഉദ്യോഗസ്ഥൻ മഹേശ്വരനെ ആക്രമിച്ച സംഭവത്തിലാണ് തടവുകാരൻ നിസാമുദ്ദീ(47)നെതിരെ കേസെടുത്തത്.
ഇയാളെ കൂടാതെ റിമാൻഡ് പ്രതി രാഹുൽ രാജനെതിരെയും ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 26നായിരുന്നു സംഭവം. കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജീവനക്കാരനെ ആക്രമിച്ചതിനും ജയിലിൽ അടിപിടികൂടിയതിനുമാണ് കേസ്.