കല്ലമ്പലം:ജില്ലയിൽ കൊവിഡ് വ്യാപനം ക്രമാതീതമായി ഉയർന്നതിനാലും നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിലും ദേശീയപാതയിൽ കൊല്ലം - ജില്ലാതിർത്തിയായ കടമ്പാട്ടുകോണത്ത് പൊലീസ് വാഹന പരിശോധന ശക്തമാക്കി.കൊല്ലത്ത് നിന്നും മറ്റ് ജില്ലകളിൽ നിന്നും അതിർത്തിയിലെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം അത്യാവശ്യ സർവീസുകൾ മാത്രമാണ് കടത്തിവിടുന്നത്.വിമാനത്താവളം,ആശുപത്രി,ആറ്റിങ്ങൽ ബോർഡുവച്ച കെ.എസ്.ആർ.ടി.സി ബസുകൾ എന്നിവയാണ് പ്രധാനമായും പോകാൻ അനുവദിക്കുന്നത്.മറ്റു ജില്ലകളിൽ നിന്നും തിരുവനന്തപുരത്തേക്ക് കാരണമില്ലാതെ ചുറ്റിതിരിയുന്നവർ പിടിയിലാകും.കൂടാതെ മാസ്ക് ഉപയോഗിക്കാത്തവർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയുമുള്ള നടപടികൾ കൈകൊണ്ട് വരികയാണെന്ന് പൊലീസ് അറിയിച്ചു. അയിരൂർ എസ്.ഐ സജീവന്റെ നേതൃത്വത്തിൽ അയിരൂർ,കല്ലമ്പലം,കടയ്ക്കാവൂർ,ചിറയിൻകീഴ് നിന്നുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്.വരും ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനവും ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
caption ജില്ലാതിർത്തിയായ കടമ്പാട്ടുകോണത്ത് നടക്കുന്ന വാഹന പരിശോധന