നെടുമങ്ങാട് :കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നെടുമങ്ങാട് യൂണിറ്റിന്റെ അഭ്യർത്ഥന പ്രകാരം നെടുമങ്ങാട് ട്രാൻസ്പോർട്ട് ഡിപ്പോയും പരിസരവും നഗരസഭ ജീവനക്കാർ അണുവിമുക്തമാക്കിയതായി അസോസിയേഷൻ നോർത്ത് ജില്ലാ സെക്രട്ടറി ആർ.വി ഷൈജുമോൻ അറിയിച്ചു.ആവശ്യമായ ഇടപെടലും സഹായവും നൽകിയ സി.പി.എം ഏരിയാ സെക്രട്ടറി ആർ.ജയദേവൻ, നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ എന്നിവരെ യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു.