photo

നെടുമങ്ങാട്: സ്വർണക്കടത്ത് കേസിൽ പിണറായി സർക്കാർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നെടുമങ്ങാട് ഏരിയാ കമ്മിറ്റി കച്ചേരിനടയിൽ സായാഹ്ന ധർണ നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ഉദയകുമാർ ഉദ്ഘാടനം ചെയ്‌തു. ഏരിയാപ്രസിഡന്റ് ഹരിപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി.എസ്. ബൈജു, അഡ്വ. ബാജി രവീന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കൊല്ലംകാവ് മണിക്കുട്ടൻ, കൗൺസിലർ സുമയ്യാ മനോജ്, മണ്ഡലം ട്രഷറർ പ്രകാശ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ്, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശാലിനി, ഏരിയാ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി ലാലു, ബിനുകുമാർ, മോഹനൻ നായർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹരികുമാർ സ്വാഗതം പറഞ്ഞു.