congress

പാറശാല: പാറശാല പഞ്ചായത്തിലെ വന്യക്കോട്, അയ്ങ്കാമം വാർഡുകളുടെ അതിർത്തിയായ പി.പി.എം ജംഗ്‌ഷനിൽ നിന്നും കോഴിവിളയിലേക്ക് പോകുന്ന റോഡിൽ തമീൻസ് തിയേറ്ററിന് മുൻവശമുള്ള മാലിന്യ കൂമ്പാരം നീക്കം ചെയ്യാത്തതിനെതിരെ കോൺഗ്രസ് പ്രവർത്തകർ റോഡിൽ നിന്ന് സമരം ചെയ്തു. കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ ഉദ്‌ഘാടനം ചെയ്തു. കെ.പി.സി.സി അംഗം ടി.കെ.വിശ്വംഭരൻ, ജാഷ്വർ ഡാനിയേൽ, വാർഡ് പ്രസിഡന്റ് വിജയൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീബാറാണി, ബെന്നറ്റ് തുടങ്ങിയവർ പങ്കെടുത്തു.