fish

വെള്ളറട: കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പനച്ചമൂട്ടിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 300 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. വെള്ളറട സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ, എസ് ഐ സതീഷ് ശേഖർ, റൂറൽ ഹെൽത്ത് ഓഫീസർ ബൈജുകുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി ക്യുബർട്ട്, സലിൻജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഹനങ്ങളിൽ അഴുകിയതും ഉപയോഗ ശൂന്യവുമായ മത്സ്യങ്ങൾ വ്യാപകമായി വിൽപ്പനയ്ക്ക് കൊണ്ടുവരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന.