ആര്യനാട്:ഏതു നിമിഷവും നിലാപൊത്താറായ ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചു മാറ്റി പുതിയ മന്ദിരം നിർമ്മിക്കുന്നതിന് കെ.എസ്.ശബരീനാഥൻ.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ അനുവദിച്ചു.സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യമൊരുക്കി രണ്ട് വെയിറ്റിംഗ് ഷെഡുകൾ,സ്റ്റേഷൻ മാസ്റ്റർക്ക് പുതിയ ഓഫീസ് റൂം എന്നിവ താഴത്തെ നിലയിലും മുകളിലത്തെ നിലയിൽ ജീവനക്കാർക്കുള്ള വിശ്രമ മുറിയും നിർമ്മിക്കും.ഡിപ്പോയുടെ വികസനത്തിനായി 36 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും എം.എൽ.എ അറിയിച്ചു.