venjaramoodu
എസ്.എസ്.എൽ,സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ബി.ജെ.പിയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു

വെഞ്ഞാറമൂട്: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ പുല്ലമ്പാറ പഞ്ചായത്തിലെ കുറ്റിമൂട് കുന്നുമുകൾ പ്രദേശത്തെ കുട്ടികളെ ബി.ജെ.പിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബി. ജെ.പി വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ആർ. രജികുമാർ. ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സുനീഷ് കാർത്തികേയൻ,​ പുല്ലമ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുക്കുടിൽ സാജി,​ ഒ.ബി.സി മോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുന്നുമുകൾ അനിൽകുമാർ,​ പഞ്ചായത്ത് കമ്മിറ്റി വെെസ് പ്രസിഡന്റ് കുന്നുമുകൾ സാംബകുമാർ,​ ഷെെജു,​ പേരുമല രവി,​ സജുമോൻ തുടങ്ങിയവർ പങ്കെടുത്തു.