കാരേറ്റ് : കിളിമാനൂർ കുഴിവിള ശ്രീവിഹാറിൽ കെ. രാധാകൃഷ്ണൻ (82) നിര്യാതനായി. കെ.ജി.പി.ടി യൂണിയൻ സ്ഥാപക നേതാവ്, കേരള സ്കൂൾ ടീച്ചേഴ്സ് ഒാർഗനൈസേഷൻ (കെ.എസ്.ടി.ഒ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് (കെ.ആർ.ടി.സി)യുടെ മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. സുധർമ്മണി (റിട്ട. ക്ളാർക്ക്, കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപറേഷൻ). മക്കൾ: ഡോ. ഷിംന ആർ.എസ്. (എച്ച്.എസ്.എസ്.ടി പെരിങ്ങാട്, അടൂർ), ഷാൻ ആർ.എസ് (റിസർച്ച് സ്കോളർ (കാര്യവട്ടം). മരുമക്കൾ: ബിജി പി. ആനന്ദ് (ടീച്ചർ എസ്.എൻ.വി എച്ച്.എസ്, തിരുവല്ല), ഇന്ദു എസ്. (സിഗ്‌നൽ ടെക്‌നീഷ്യൻ റെയിൽവേ). സഞ്ചയനം 15ന് രാവിലെ 8.30ന്.