വെള്ളറട: സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച 65 കാരന്റെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട ഇയാളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ അരുവിയോട്, കുറുവാട്, കോട്ടയ്ക്കൽ, പാലിയോട് വാർഡുകളിലുള്ള 25 പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവപരിശോധന നടത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഈ വാർഡുകളിൽ അതീവ ജാഗ്രത പുലർത്താനുള്ള നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും നൽകിയിട്ടുണ്ട്. കടകമ്പോളങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ് അരുൺ, സെക്രട്ടറി ഹരിഗോപാൽ, മെഡിക്കൽ ഓഫീസർ ഡോ. വിജയദാസ്, മാരായമുട്ടം എസ്.ഐ എം.ആർ മൃദുൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജാഗ്രതാ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.