കോവളം:സമൂഹവ്യാപന സാദ്ധ്യത മുന്നിൽക്കണ്ട് വിഴിഞ്ഞം കോട്ടപ്പുറം മേഖലയിൽ ഇന്നലെയും ആന്റിജൻ പരിശോധന നടത്തി. 50 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ദുബായിൽ നിന്നെത്തി നിരീക്ഷണത്തിലിരുന്ന യുവാവടക്കം എട്ട് പേരുടെ ഫലം പോസീറ്റാവായി. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് ദിവസം നടത്തിയ പരിശോധനയിൽ 15 പേരുടെ ഫലവും പോസീറ്റാവായിരുന്നു. ഇതോടെയാണ് വിഴിഞ്ഞം മേഖലയിൽ 23 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടത്. ഇന്നും പരിശോധനയുണ്ടാകും.