തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 69 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതിൽ 11 പേർക്ക് യാത്രാ പശ്ചാത്തലമില്ല.46 പേർക്കാണ് സമ്പർക്കത്തിലൂടെ അസുഖം സ്ഥിരീകരിച്ചത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും രോഗം സ്ഥിരീകരിച്ചവരിൽ മെഡിക്കൽ റപ്രസെന്റേറ്റീവ്, സിവിൽ പൊലീസ് ഓഫീസർ, സ്വകാര്യ ആശുപത്രിയിലെ സൂപ്പർവൈസർ തുടങ്ങിയവർ ഉൾപ്പെട്ടിട്ടുണ്ട്.
ബീമാപള്ളി സ്വദേശികളായ മൂന്ന് പേർ, മാണിക്യവിളാകം സ്വദേശികളായ നാല് പേർ,പൂന്തുറ നടക്കാവിൽ സ്വദേശികളായ മൂന്ന് പേർ, പൂന്തുറ പരുത്തിക്കുഴി സ്വദേശികളായ നാല് പേർ, പൂന്തുറ സ്വദേശികളായ രണ്ട് പേർ,നാല് കുട്ടികളുൾപ്പെടെ വെങ്ങാനൂർ സ്വദേശികളായ ആറ് പേർ, മുട്ടത്തറ സ്വദേശികളായ മൂന്ന് പേർ, കോട്ടപുരം സ്വദേശികളായ ഏഴ് പേർ, കൊച്ചുതോപ്പ് സ്വദേശികളായ രണ്ട് പേർ, പുല്ലുവിള സ്വദേശികളായ മൂന്ന് പേർ,പാറശാല സ്വദേശികളായ രണ്ട് പേർ,പെരുമാതുറ സ്വദേശികളായ രണ്ട് പേർ, തിരുവല്ലം സ്വദേശികളായ മൂന്ന് പേർ,തമിഴ്നാട് വിളവൻകോട് സ്വദേശി, കുളപ്പട സ്വദേശിയായ സിവിൽ പൊലീസ് ഓഫീസർ,ആറ്റിങ്ങൽ സ്വദേശിയായ ഒരാൾ, പട്ടം,കേശവദാസപുരം സ്വദേശിയായ മെഡിക്കൽ റെപ്രസെന്റേറ്റീവ്, വട്ടപ്പാറ സ്വദേശിനിയായ സ്വകാര്യ ആശുപത്രിയിലെ സൂപ്പർവൈസർ,പൂന്തുറ പള്ളിവിളാകം സ്വദേശി, വലിയതുറ സ്വദേശി,വർക്കല സ്വദേശി,പൊട്ടൻവിളാകം സ്വദേശി,മരിയാ നഗർ സ്വദേശി,പഴകുറ്റി സ്വദേശി,ആലപ്പുഴ ഏഴുപുന്ന സ്വദേശി, വിഴിഞ്ഞം സ്വദേശി,വെഞ്ഞാറമൂട് സ്വദേശി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
സൗദിയിൽ നിന്നെത്തിയ രണ്ട് തമിഴ്നാട് സ്വദേശികൾ, സൗദിയിൽ നിന്നുതന്നെയെത്തിയ നിലമേൽ,വർക്കല സ്വദേശികൾ, യു.എ.ഇയിൽ നിന്നെത്തിയ കോട്ടപുരം,വർക്കല, വെമ്പായം,ചെമ്മരുതി,കല്ലമ്പലം,കിളിമാനൂർ സ്വദേശികൾ, ഖത്തറിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശികൾ എന്നിവർക്കാണ് വിദേശത്തുനിന്നെത്തി അസുഖം സ്ഥിരീകരിച്ചത്.
ജില്ലയിൽ ഇന്നലെ പുതുതായി 573 പേർ നിരീക്ഷണത്തിലായി. 817 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 87 പേരെ ഇന്നലെ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 60 പേരെ ഡിസ്ചാർജ് ചെയ്തു. 663 സാംപിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്. 392 പരിശോധന ഫലങ്ങൾ ലഭിച്ചു.
ആകെ നിരീക്ഷണത്തിലുള്ളവർ - 20,957
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 18,648
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 499
കൊവിഡ് കെയർ സെന്ററുകളിൽ - 1,810