cy

തിരുവനന്തപുരം: ഇലെ​റ്റ്സ് ടെക്‌നോ മീഡിയയുടെ ഇലെ​റ്റ്സ് അവാർഡ് ഒഫ് എക്സലൻസ് കേരളാ പൊലീസിന്റെ സൈബർ ഡോമിന് ലഭിച്ചു. രാജ്യത്തെ ഏ​റ്റവും മികച്ച സൈബർ സുരക്ഷാസംരംഭം എന്ന വിഭാഗത്തിലാണ് സൈബർഡോം തിരഞ്ഞെടുക്കപ്പെട്ടത്. ജൂലായ് 10 ന് നടന്ന ഇലെ​റ്റ്സ് ഇന്ത്യാ ട്രാൻസ്‌ഫോർമേഷൻ സംബന്ധിച്ച വിർച്വൽ ഉച്ചകോടിയിൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജിപിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം അവാർഡ് സ്വീകരിച്ചു.