തിരുവനന്തപുരം:സ്വർണക്കടത്ത് കേസിലെ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ളാറ്റിലേക്ക് യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി. ഫ്ലാറ്റിലേക്ക് കടന്ന പ്രവർത്തകർ മുൻവശത്തെ ചില്ലുകൾ അടിച്ചു തകർത്തു. ഫ്ളാറ്റ് കവാടത്തിൽ കരിഓയിൽ ഒഴിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധ മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത്, ജില്ലാ കമ്മിറ്റി അംഗം കിരൺ, ജനറൽ സെക്രട്ടറി ഷിജു പാറശാല, ശ്രീരാഗ്.എസ്.എസ്, പെരുങ്കടവിളപഞ്ചായത് ജനറൽ സെക്രട്ടറി പത്മകുമാർ എന്നിവർ നേതൃത്വം നൽകി.