തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ സർട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടിയെന്ന പരാതി പൊലീസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് സ്വർണക്കടത്ത് കേസുണ്ടായപ്പോൾ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തതിനെതിരെ പ്രതിപക്ഷനേതാവ് രംഗത്തുവന്നതിനെപ്പറ്റി ചോദിച്ചപ്പോൾ, ആ കേസിലിപ്പോൾ കേന്ദ്ര അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി. അതിൽ സംസ്ഥാനത്തിന് അന്വേഷണം നടത്താനാകില്ല. എൻ.ഐ.എ ഗൗരവത്തോടെ അന്വേഷിക്കുന്നുണ്ടെന്നും പറഞ്ഞു.