തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി കോഴ്‌സ് പ്രവേശനത്തിനുള്ള കീം പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 16നാണ് പരീക്ഷ. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരീക്ഷ നടക്കുക. രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കും ക്വാറന്റൈനിൽ നിന്നെത്തുന്നവർക്കും പ്രത്യേകം ഹാളിൽ ഇരിപ്പിടമൊരുക്കും. അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥികൾക്ക് യാത്രാ പാസ് നേടുന്നതിനായി ഇ-ജാഗ്രതാ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. സാമൂഹിക അകലം ഉറപ്പാക്കുന്നതിനും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനായി കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ് ഉണ്ടായിരിക്കും. ഫോൺ: 0471 2525300