can

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള ഐ.എം.കെ, യു.ഐ.എം എന്നിവയിലെ എം.ബി.എ പ്രോഗ്രാമുകളലേക്ക് പ്രവേശനത്തിനുള്ള ഗ്രൂപ്പ് ചർച്ചയും വ്യക്തിഗത അഭിമുഖവും റദ്ദാക്കി. പകരം പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഇതിനുള്ള കൗൺസിലിംഗ് ഷെഡ്യൂൾ അനുസരിച്ച് നടത്തുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയുടെ മേധാവി പ്രൊഫ.കെ.എസ്.ചന്ദ്രശേഖർ അറിയിച്ചു. അപേക്ഷകൾ 20 വരെ സ്വീകരിക്കും.