തിരുവനന്തപുരം : പൂന്തുറ മേഖലയിൽ ഇതുവരെ 1366 ആന്റിജെൻ പരിശോധന നടത്തിയതിൽ 262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.പ്രദേശത്ത് 150 കിടക്കകളുള്ള ഒരു ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ഉടൻ സജ്ജമാക്കും. രണ്ട് മൊബൈൽ മെഡിസിൻ ഡിസ്‌പെൻസറി യൂണിറ്റും സജ്ജമാക്കി.മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളിലെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച അഞ്ചു കിലോ അരി വീതം വിതരണം പുരോഗമിക്കുകയാണ്. മൂന്നു വാർഡുകളിലുമായി ആകെ 8,110 കാർഡ് ഉടമകളാണുള്ളത്.