തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പുമായി സഹകരിച്ച് മിൽമ അങ്കണവാടി കുട്ടികൾക്കായി തയ്യാറാക്കുന്ന മിൽമ മിൽക്ക് ഡിലൈറ്റിനെ കുറിച്ച് സാമൂഹമാദ്ധ്യമങ്ങളിൽ വരുന്ന വ്യാജപ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് മിൽമ പ്രസ്താവനയിൽ പറഞ്ഞു. കൃത്രിമ ചേരുവകളോ പ്രിസർവേറ്റീവുകളോ ചേർക്കാതെയാണ് മിൽക്ക് ഡിലൈറ്റ് നിർമ്മിക്കുന്നതെന്നും മിൽമ വിശദീകരിച്ചു.