കോവളം:ആട്ടോറിക്ഷക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പാച്ചല്ലൂർ മേഖലയിൽ വിവിധയിടങ്ങളിലുളള 50 പേരുടെ സ്രവശേഖരണം നടത്തി. കൊവിഡ് സ്ഥിരീകരിച്ചയാൾ ബാലരാമപുരത്തെ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന പൂക്കൾ വാങ്ങാൻ പോയിരുന്നു. ഇത്തരത്തിലുണ്ടായ സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം പിടിപെട്ടതെന്നാണ് സംശയം. പാച്ചല്ലുർ മേഖലയിലെ വിവിധയിടങ്ങളിലെ പൂക്കടകളിലും വണ്ടിത്തടത്തുളള പെട്രോൾ പമ്പിലും ആട്ടോഡ്രൈവർ പോയിട്ടുണ്ട്. ഇതേ തുടർന്ന് പെട്രോൾ പമ്പ് അടച്ചു.ഇവിടത്തെ ജീവനക്കാരെയും സ്രവപരിശോധനയ്ക്ക് എത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.തിരുവല്ലം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. മിനു ജേക്കബ്,ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.മനോഹർ,ആശാപ്രവർത്തകർ,നഴ്സുമാർ അടക്കമുളളവരുടെ നേതൃത്വത്തിലാണ് സ്രവശേഖരണം നടത്തിയത്. ഇന്നും പരിശോധനയുണ്ടാകും.