sivasankar

തിരുവനന്തപുരം: സഹോദരന്റെ വിവാഹ സത്കാര പാർട്ടിക്കിടെ സ്വപ്നയും സംഘവും തന്നെ കൈയേറ്റം ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ സാന്നിദ്ധ്യത്തിലായിരുന്നെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ. സ്വപ്നയുടെ സഹോദരന്റെ കല്യാണത്തിനും സത്കാരത്തിലും ശിവശങ്കർ പൂർണസമയവും പങ്കെടുത്തിരുന്നു. മുറിയിൽ നിന്ന് പുറത്തിറക്കി ഹാളിൽ വച്ച് ഉപദ്രവിച്ചപ്പോൾ ശിവശങ്കർ അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നെന്നും യുവാവ് സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇളയ സഹോദരൻ ബ്രൗൺ സുരേഷിന്റെ വിവാഹം മുടക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം. സരിത്തും സ്വപ്നയുടെ ഭർത്താവും പത്തിലേറെ ബോഡി ഗാർഡുകളും ഉണ്ടായിരുന്നു. സ്വപ്ന അസഭ്യം വിളിക്കുകയും തുടർച്ചയായി മുഖത്തടിക്കുകയും ചെയ്തു. അമ്മയേയും മകളേയും ഉപദ്രവിച്ചു. അമ്മ ബഹളം വച്ചതോടെയാണ് ഉപദ്രവം അവസാനിപ്പിച്ചതെന്നും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി.